Tuesday, June 15, 2010

മഴ.......



പൊട്ടിച്ചിതറുന്ന ഓരോ മഴത്തുള്ളിയ്ക്കും പറയാനുള്ളതു
 ഒരായിരം നഷ്ടസ്വപ്നങ്ങളെപ്പറ്റിയായിരിയ്കാം......
ഉയരത്തില്‍ നിന്നും താഴ്ചയിലേക്കുള്ള ഓരോ പതനത്തിലും
 മണ്ണിന്റെ പുതു ഗന്ധം പരക്കുന്നു....
അതിന്റെ ആരോഹണാവരോഹണങ്ങളില്‍ വരികളില്ലാത്ത
ഏതോ ഗാനം ഉയരുന്നു...
നഷ്ടങ്ങളെയും ഇഷ്ടപ്പെട്ടു പോകുന്ന സംഗീതം.....

5 comments:

ഗോപിക said...

മഴ.......

ആദിത്യ്. കെ. എൻ said...

ആ സംഗീതത്തിനു അല്പം താളം കൂടി കൊടുത്തുനോക്കൂ....ഒന്നുകൂടി ഭംഗിയാകും എന്നു തോന്നുന്നു.

എഴുതുക...നന്നായി വായിക്കുക...

ജയിംസ് സണ്ണി പാറ്റൂർ said...

പൊട്ടിച്ചിതറിവീഴും മഴത്തുള്ളികള്‍
പറയുന്നതു മൂകമായി നഷ്ടസ്വപ്നങ്ങ
ളുടെയൊരായിരം കഥകളെ
ക്കുറിച്ചായിരിക്കും .
ഉച്ചത്തില്‍ നിന്നാ വീഴ്ച്ചയിലുയരുന്നു
ഭൂപ്പെണ്ണിന്‍പുതുസ്സുഗന്ധം
പിന്നെയായരോഹണയവരോഹണ
ങ്ങളിലുയരുന്നു പദങ്ങളില്ലാത്ത
ഏതോഗാന ശകലം ,
നഷ്ടങ്ങളെയുമിഷ്ടമാകും ......

നന്നയിട്ടുണ്ട് അതു കൊണ്ടെഴുതി
പ്പോയതാണ്

.. said...

..
നന്നായിട്ടുണ്ട്.

ഒന്നുകൂടെ എഴുതിയാല്‍, ഒന്നുകൂടെ മനോഹരം ആയേനെ,
ഒന്നു ശ്രമിച്ച് നോക്കൂ..

ആശംസകള്‍
..

ഗോപിക said...

എന്റെ മഴ വായിച്ചവര്‍ക്കെല്ലാം നന്ദി..:)