Friday, June 18, 2010

ഉയരങ്ങള്‍ താണ്ടുമ്പോള്‍‍...



ചിന്തകള്‍ നഷ്ടബാല്യമാണ്
പൊത്തുകള്‍ വീണ വടവൃക്ഷം
പുതുമയ്ക്കായ് നീ അലഞ്ഞു...
പല നിറങ്ങളില്‍ എന്നെ നീ കെട്ടിയിട്ടപ്പോഴും
അറിഞ്ഞില്ല നീ , ഉള്ളിലുള്ളതു ഒരേ നിശ്വാസമെന്ന്...
കഴിഞ്ഞുപോയ കാലത്തിന്‍ ചേതനയില്ലാത്ത 
നിറങ്ങളില്‍ നിന്നും ഞാന്‍ ഒരുപാടു മാറിയെന്നാരോ പറഞ്ഞു...
വിണ്ണില്‍ പാറുന്ന എനിയ്ക്ക് മാറാന്‍ കഴിയില്ല...
എത്ര ഉയരങ്ങള്‍ താണ്ടിയാലും ഒരിക്കല്‍
ഞാന്‍ തിരിച്ചുവരും നിന്നെയും തേടി...





        




14 comments:

ഗോപിക said...

എത്ര ഉയരങ്ങള്‍ താണ്ടിയാലും

പട്ടേപ്പാടം റാംജി said...

തീര്‍ച്ചയായും...
നല്ല വരികള്‍.

ഗോപിക said...

നന്ദി.:)

Unknown said...

നല്ല വരികള്‍.
ചിന്ത അസുലഭാമാണ് താനും

Anoop said...

ഗോപികേ ,വൃന്ദാവനത്തില്‍ ആദ്യമായാണ് വരുന്നത്... ഗോപിക ഒരുപാടുനാളുകള്‍ക്കു ശേഷംമാണോ വൃന്ദാവനത്തില്‍ പാടാനെത്തുന്നത്.
മാറ്റങ്ങള്‍ കാലത്തിന്‍റെ ആവശ്യമാണ്.പക്ഷെ എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ഉള്ളിലുള്ള നമ്മള്‍ ആ പഴയ ഭാവത്തില്‍ തന്നെ അവിടെ കാണട്ടെ... ആശംസകള്‍ ...

ഗോപിക said...

@ പട്ടേപ്പാടം റാംജി
നന്ദി...
ഇനിയും വരണേ ഈ വഴി..
:)



@ റ്റോംസ് കോനുമഠം
നന്ദി..
വീണ്ടും വരണേ...:)


@ Anoop
നന്ദി..
ഡിസംബറിനു ശേഷം ഇപ്പോഴാണു വീണ്ടും എന്റെ വൃന്ദാവനത്തിലെത്തിയത്.
വീണ്ടും വരണേ..
:)

noonus said...

നല്ല വരികള്‍.ആശംസകള്‍ ...

kambarRm said...

എത്ര ഉയരങ്ങള്‍ താണ്ടിയാലും ഒരിക്കല്‍
ഞാന്‍ തിരിച്ചുവരും നിന്നെയും തേടി...
തീർച്ചായായും..
എല്ലാ ഉയർച്ചകൾക്കും ഒരു താഴ്ച അനിവാര്യം..
നല്ല വരികൾ..
വെൽഡൺ.

jayanEvoor said...

“പല നിറങ്ങളില്‍ എന്നെ നീ കെട്ടിയിട്ടപ്പോഴും
അറിഞ്ഞില്ല നീ , ഉള്ളിലുള്ളതു ഒരേ നിശ്വാസമെന്ന്...”
നല്ല വരികൾ ഗോപികേ!

ഗോപിക said...

@ noonus
നന്ദി...
ഇനിയും സന്ദര്‍ശിക്കണേ ഈ വഴി..

@ കമ്പർ
നന്ദി..
അതെ..അതു തന്നെയാ ഉദ്ദേശിച്ചതും..
വീണ്ടും വരിക വൃന്ദാവനത്തില്‍..

@ jayanEvoor
നന്ദി..
ഇനിയും വരണേ ഈ വഴി..

.. said...

..
ധൃതി കൂടിയെന്ന് തോന്നുന്നു, പോസ്റ്റാന്‍.
ചിലപ്പൊ എന്റെ തോന്നലാവാം :)

തുടരുക
ആശംസകള്‍..
..
എത്ര ഉയരങ്ങള്‍ താണ്ടിയാലും
ഒരിക്കല്‍ ഞാന്‍ തിരിച്ചുവരും
നിന്നെയും തേടി..

വരുമെന്ന പ്രതീക്ഷ തന്നെ നല്ലതാണ്,
നഷ്ടപ്പെടുത്തിയവര്‍ക്കായാലും,
നഷ്ടപ്പെട്ടവര്‍ക്കായാലും..
..

ഒഴാക്കന്‍. said...

വരും വരും എന്നുപറഞ്ഞു അവസാനം പറ്റിക്കരുത്

ഗോപിക said...

എല്ലാര്‍ക്കും നന്ദി.
ഈ വഴി വീണ്ടും വരണേ...

Anonymous said...

" എത്ര ഉയരങ്ങള്‍ താണ്ടിയാലും ഒരിക്കല്‍ ഞാന്‍ തിരിച്ചുവരും നിന്നെയും തേടി... "
വാരമെന്നു പറഞ്ഞിട്ട് ഗോപിക വരാതിരിക്കരുതെ ...വരാതിരുന്നാല്ലോ എന്റെ പരാതി തീരുല്ല :)
" ചിന്തകള്‍ നഷ്ടബാല്യമാണ്പൊത്തുകള്‍ വീണ വടവൃക്ഷംപുതുമയ്ക്കായ് നീ അലഞ്ഞു..."
നല്ല വരികള്‍ !!!