Tuesday, July 13, 2010

ബാല്യ സ്മരണകള്‍......


 ഉത്രാടപ്പുലരിതന്‍   ഇളം വെയില്‍ചാഞ്ഞൂ...
നെല്‍പ്പാടം നിറയെ കുടയേന്തി കാര്‍മേഘങ്ങള്‍ വിരുന്നെത്തി...
മഴത്തുള്ളികള്‍ മണ്ണിനു പുതുഗന്ധമേകീ...
ചെളിമണ്ണില്‍ ബാല്യത്തിന്‍ വീഴ്ചകള്‍
കണ്ടില്ലെന്നവര്‍ നടിക്കുന്നതും ഇന്നു വെറും ഓര്‍മ്മകള്‍...
നേരും നുണയും നിറഞ്ഞ ആ ബാല്യം ഇന്നൊരോര്‍മ്മ മാത്രം.......


Sunday, July 11, 2010

വരുവാനില്ലാരുമീ വിജനമാമീ വഴി..........

                                                    കാത്തിരിപ്പ് വെറുതെയാണെങ്കിലും വെറുതെയല്ലെന്നു മനസ്സിനോട് നുണ പറഞ്ഞു കൊണ്ട്......:(   

Saturday, July 10, 2010

സമ്മാനം..സമ്മാനം..:)

അങ്ങനെ അവാര്‍ഡ് പ്രഖ്യാപന ചടങ്ങ് നടക്കാന്‍ പോണൂ...എല്ലാരും ഓടി വരൂ..
തുടക്കകാരിയായിട്ടും അടിക്കുറിപ്പെഴുതി ആവേശത്തോടെ കമന്റി എന്നെ പ്രോത്സാഹിപ്പിച്ചവര്‍ക്കെല്ലാം നൂറായിരം നന്ദി ..:)

  • “കടക്കാൻ പറ്റുന്നില്ല. ഒന്ന് കൂടി തുറന്ന് പിടിക്കൂ‍ൂ “
  • ചിര്യൂടി തൊറന്നേ.... ഇപ്പ ശര്യാക്കിത്തരാ ട്ടോ.. 

  • പല്ലൊന്നും ശരിക്കും തേയ്ക്കാറില്ല അല്ലേ?

  • dentist ഓന്ത് :-വാതുറന്നു പിടിക്ക് ...പല്ലുകള്‍ പരിശോദിക്കട്ടെ കൊക്കെ :D 

  • ശ്ശെടാ..കൊക്കപ്പന്റെ നാക്ക് ക്ലീനാക്ക്വാണൊ?



  • മുറുക്കിപ്പിടിച്ചോ ഡോക്ടറേ...എനിക്കു തുമ്മാന്‍ മുട്ടണേ..... 

  • ഓന്ത്: ഹൊ..അസഹനീയം..നിനക്കു ഈ ആശുപത്രിയിലെ അനസ്തീഷ്യാ വിഭാഗത്തില്‍ ജോലി തന്നിരിക്കുന്നു. 

  • "നിന്റെ കൊക്കിലൂടെ തൊണ്ടയിലൂടെ കുടലുകളിലൂടെയൊരു പുനർജ്ജനി..മടുക്കുന്നു നിറങ്ങൾ മാറ്റി മാറ്റിയൊരു ജീവിതം....."

  • man at work!!!

  • onath: njaan karatte black belt aa
         kokk: nee ippo ente kokkile karada



  • മോണരോഗത്തിന്റെ ആരംഭമാണ്
       കോള്‍ഗേറ്റ് പേസ്റ്റ് ഉപയോഗിക്കൂ 

  • എന്റെ പള്ളീ..... ചാടികയറിയതു രണ്ടു കൊക്കിനിടക്കായി പോയല്ലൊ... എങ്ങിനാ ഒന്നു വെളിയിൽ ചാടുകാ??? 

  • കൊക്കേട്ടാ..... ആ ഗോപിക ഇതു വഴി വന്നോ ? 

  • "ഇറങ്ങി വാടീ വെളിയില്‍ ,അകത്തു കേറി ഒളിച്ചിരുന്നാല്‍
         കണ്ട്‌ പിടിക്കില്ലെന്ന് കരുതിയോ ?"


  • 'ദന്തക്ഷയം & വായ്നാറ്റം'
          കാരണ്‍ ബാക്ടീരിയ.

         ഏത് ടൂത്ത് പേസ്റ്റാ ഉപയോഗിക്കുന്നേ ചക്കിക്കൊക്കേ ?
        ഇനി മുതല്‍ കോള്‍ഗേറ്റ് ഉപയോഗിക്കൂ ട്ടോ.
       ഒരു രോഗി നഷ്ടപ്പെട്ടാലും വേണ്ടില്ല
        ഒടുക്കത്തീ വായ്നാറ്റം സഹിക്കേണ്ടല്ലോ..




ഈ 15 കക്ഷികളാണു നിര നിരയായി നില്‍ക്കുന്ന മത്സരാര്‍ത്ഥി കമന്റുകള്‍..ഓരോരുത്തരും അതിന്റേതായ രീതിയില്‍ നല്ലൊരു ചിരി സമ്മാനിച്ചു..എന്നാലും ഗോപികയ്ക്ക് ഒരാള്‍ക്ക് സമ്മാനം കൊടുത്തല്ലേ പറ്റൂ..അല്ലെങ്കില്‍ പ്രഖ്യാപനമെവിടെ എന്നു ചോദിച്ചെല്ലാരും ഓടിക്കില്ലേ..:(
അതു കൊണ്ട്  മാത്രം ഈ കൂട്ടത്തിലുള്ള രസികന്മാരില്‍ നിന്നും ഒരാളെ പല വിധ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇതാ തീരുമാനിച്ചിരിക്കുന്നു..!!!!

അതായത് കൊക്ക് രോഗിയായും ഓന്ത് ഡോക്ടറായുമുള്ള കൌതുക കമന്റുകളാണു കൂടുതലും..അതിനിടയിലേക്ക് വേറിട്ട ചിന്തയുമായി കടന്നു വന്ന അടിക്കുറിപ്പുകാര്‍ ഒന്നു കൂടി ശ്രദ്ധിക്കപ്പെട്ടു..അതിന്‍പ്രകാരം നമ്മുടെ വിജയി അടിക്കുറിപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്...ആരെന്നു വെച്ചാല്‍...

.
.
.
.

.
.
.

  • "നിന്റെ കൊക്കിലൂടെ തൊണ്ടയിലൂടെ കുടലുകളിലൂടെയൊരു പുനർജ്ജനി..മടുക്കുന്നു നിറങ്ങൾ മാറ്റി മാറ്റിയൊരു ജീവിതം....." 

മഴപ്പുസ്തകവുമായി നില്‍ക്കുന്ന ബ്ലോഗര്‍ ശ്രീ  Satheesh Sahadevan

പാവം ഓന്തിന്റെ വിലാപം ഇങ്ങനെ രസകരമായി പറഞ്ഞതിനു അദ്ദേഹത്തിനു കൈയ്യടികളും,ഇനിയുമൊരുപാട് ചിന്തിപ്പിക്കുന്ന അടിക്കുറിപ്പെഴുതാന്‍ ഒരു സ്റ്റൈലന്‍ പേന സമ്മാനവും...:)

 

 

 ഇനി രണ്ടാം സമ്മാനം  ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന അടിക്കുറിപ്പ്  ഏതെന്നു വെച്ചാല്‍ ....

.

.

.

 

  • “ഇറങ്ങി വാടീ വെളിയില്‍ ,അകത്തു കേറി ഒളിച്ചിരുന്നാല്‍
         കണ്ട്‌ പിടിക്കില്ലെന്ന് കരുതിയോ ?"

 പടത്തിലെ ഓന്തേട്ടന്റെ ബാലന്‍സ് കിട്ടാതെയുള്ള ആടിക്കുഴഞ്ഞുള്ള നില്പിനോട് നീതി പുലര്‍ത്തിയ അടിക്കുറിപ്പായതിനാലാണു രണ്ടാം സമ്മാനത്തിനായി തെരഞ്ഞെടുത്തത്.. 

അടിക്കുറിപ്പെഴുതിയ ശ്രീ vidooshakan ഉം കൈയ്യടികളും,ഇനിയുമിനിയും രസികന്‍ അടിക്കുറിപ്പെഴുതി എല്ലാവരേം രസിപ്പിക്കാന്‍ ഒരു ചിരിയന്‍ പേന സമ്മാനവും..:)


ആഹാ..ബാക്കിയുള്ളവരെല്ലാരും അപ്പോള്‍ മിണ്ടാതെ എവിടെ പോണു?...പങ്കെടുത്ത കൂട്ടുകാര്‍ക്കെല്ലാവര്‍ക്കുമായല്ലേ ഈ പെട്ടി നിറയെ ചോക്കലേറ്റ്സ്  ഞാന്‍ നിറച്ചു വെച്ചിരിക്കുന്നേ..അപ്പോള്‍ എല്ലാരും തുരു തുരാ മിഠായി എടുക്കൂ..ആഘോഷിക്കൂ..:)



 

 


 


Monday, July 5, 2010

അടിക്കുറിപ്പ് മത്സരം...!!



എല്ലാരും ഇങ്ങോട്ടൊന്നു നോക്കിയേ..ഇന്നു കൈയ്യില്‍ കിട്ടിയയൊരു തമാശ പടം..:)

നമ്മുടെ ഓന്ത് ചേട്ടന്‍ കൊക്കുമായി നടത്തുന്ന ഗുസ്തി കണ്ടിട്ട് എന്തെങ്കിലും അടിക്കുറിപ്പ് തോന്നിയാല്‍ വേഗം കമന്റായി ഇടൂ...
.
ഏറ്റവും നല്ല രസികന്‍ അടിക്കുറിപ്പുകള്‍ക്ക് 





ഈ ചെപ്പിലെ മുഴുവന്‍ നാരങ്ങാമിട്ടായീം സമ്മാനം...

Friday, June 18, 2010

ഉയരങ്ങള്‍ താണ്ടുമ്പോള്‍‍...



ചിന്തകള്‍ നഷ്ടബാല്യമാണ്
പൊത്തുകള്‍ വീണ വടവൃക്ഷം
പുതുമയ്ക്കായ് നീ അലഞ്ഞു...
പല നിറങ്ങളില്‍ എന്നെ നീ കെട്ടിയിട്ടപ്പോഴും
അറിഞ്ഞില്ല നീ , ഉള്ളിലുള്ളതു ഒരേ നിശ്വാസമെന്ന്...
കഴിഞ്ഞുപോയ കാലത്തിന്‍ ചേതനയില്ലാത്ത 
നിറങ്ങളില്‍ നിന്നും ഞാന്‍ ഒരുപാടു മാറിയെന്നാരോ പറഞ്ഞു...
വിണ്ണില്‍ പാറുന്ന എനിയ്ക്ക് മാറാന്‍ കഴിയില്ല...
എത്ര ഉയരങ്ങള്‍ താണ്ടിയാലും ഒരിക്കല്‍
ഞാന്‍ തിരിച്ചുവരും നിന്നെയും തേടി...





        




Tuesday, June 15, 2010

മഴ.......



പൊട്ടിച്ചിതറുന്ന ഓരോ മഴത്തുള്ളിയ്ക്കും പറയാനുള്ളതു
 ഒരായിരം നഷ്ടസ്വപ്നങ്ങളെപ്പറ്റിയായിരിയ്കാം......
ഉയരത്തില്‍ നിന്നും താഴ്ചയിലേക്കുള്ള ഓരോ പതനത്തിലും
 മണ്ണിന്റെ പുതു ഗന്ധം പരക്കുന്നു....
അതിന്റെ ആരോഹണാവരോഹണങ്ങളില്‍ വരികളില്ലാത്ത
ഏതോ ഗാനം ഉയരുന്നു...
നഷ്ടങ്ങളെയും ഇഷ്ടപ്പെട്ടു പോകുന്ന സംഗീതം.....