Monday, July 5, 2010

അടിക്കുറിപ്പ് മത്സരം...!!എല്ലാരും ഇങ്ങോട്ടൊന്നു നോക്കിയേ..ഇന്നു കൈയ്യില്‍ കിട്ടിയയൊരു തമാശ പടം..:)

നമ്മുടെ ഓന്ത് ചേട്ടന്‍ കൊക്കുമായി നടത്തുന്ന ഗുസ്തി കണ്ടിട്ട് എന്തെങ്കിലും അടിക്കുറിപ്പ് തോന്നിയാല്‍ വേഗം കമന്റായി ഇടൂ...
.
ഏറ്റവും നല്ല രസികന്‍ അടിക്കുറിപ്പുകള്‍ക്ക് 

ഈ ചെപ്പിലെ മുഴുവന്‍ നാരങ്ങാമിട്ടായീം സമ്മാനം...

24 comments:

ഗോപിക said...

അടിക്കുറിപ്പ് മത്സരം.

ഒരു യാത്രികന്‍ said...

പക്ഷെ ഇത് പല്ലിയല്ല...ഓന്ത് ആണെന്നാണ് തോന്നുന്നത്....അതുകൊണ്ട് നാരങ്ങ മുട്ടായി ഒറ്റയ്ക്ക് തിന്നോ...സസ്നേഹം

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

“കടക്കാൻ പറ്റുന്നില്ല. ഒന്ന് കൂടി തുറന്ന് പിടിക്കൂ‍ൂ “


ഇത് ലത് തന്നെ ഓന്ത് :)

ഗോപിക said...

ഒരു യാത്രികന്‍
ഓന്തേട്ടന്‍ ആയിരുന്നല്ലേ ആ കക്ഷി..
അതു കണ്ടു പിടിച്ചേനു നാരങ്ങാമിട്ടായിക്കു പകരം ന്നാ പിടി ഒരു കോലു മിട്ടായി:)

ഗോപിക said...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌..
ആദ്യ അടിക്കുറിപ്പ് തന്ന് മത്സരം തുടങ്ങി വെച്ചതിനു താങ്ക്സേ..:)
ലത് ഓന്തായി ഓടിപ്പോയി മാറ്റിയെഴുതീട്ടോ...

കല്‍ക്കി said...

ചിര്യൂടി തൊറന്നേ.... ഇപ്പ ശര്യാക്കിത്തരാ ട്ടോ..

പ്രതി said...

നാരങ്ങാ മിട്ടായിയെന്ന് പറഞ്ഞ് കൊതിപ്പിക്കാതെ ഗോപികേ, അതിൽ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം ലെമൺ, ഗ്രെയ്പ്, Strawberry, തുടങ്ങിയവയാണല്ലോ?
ചിത്രം വേറിട്ട കാഴ്ചയായിരിക്കുന്നു, അഭിനന്ദനങ്ങൾ.

Vayady said...

ഹായ് ഗോപിക,
ഞാന്‍ വായാടി. നമ്മുടെ ഇംഗ്ലീഷ്‌ ക്ലാസ്സിലെ 2nd ലീഡര്‍! ഇന്ന് കുട്ടി ക്ലാസ്സില്‍ വന്നിരുന്നെന്ന് ടീച്ചര്‍ പറഞ്ഞു. ലീഡറെന്ന നിലയ്ക്ക് ഒന്ന് പരിചയപ്പെടാമെന്ന് കരുതി വന്നതാണ്‌. ഇതാ എന്റെ കാപ്‌ഷന്‍

"പല്ലൊന്നും ശരിക്കും തേയ്ക്കാറില്ല അല്ലേ?"

ആദില said...

dentist ഓന്ത് :-വാതുറന്നു പിടിക്ക് ...പല്ലുകള്‍ പരിശോദിക്കട്ടെ കൊക്കെ :D

രവി said...

..
ശ്ശെടാ..

കൊക്കപ്പന്റെ നാക്ക് ക്ലീനാക്ക്വാണൊ?
..

ഗോപിക said...

@ കല്‍ക്കി..
ഹായ്..ഇതും കൊള്ളാലോ.:)

@ പ്രതി..
ഒരേ നിറത്തിനു പകരം പല പല നിറമാവുമ്പോഴല്ലേ തിന്നാനും,കാണാനും കൂടുതല്‍ രസം..:)

@ Vayady..
ഹായ്..അങ്ങനെ രണ്ടാം ലീഡര്‍ വന്നല്ലോ എന്റെ ബ്ലോഗിലേക്ക്..
വെല്‍ക്കം ടു ഊട്ടി ഗ്ലാഡ് ടു മീറ്റ് യു തത്തമ്മേ.:)
ലീഡറുടെ അടിക്കുറിപ്പ് കിടിലം തന്നെ..:)

@ ആദില..
ഒന്നാം ലീഡറും വന്നോ എന്റെ ബ്ലോഗില്‍!!
സ്വാഗതം..
പിന്നെ ക്ലാസ്സില്‍ പേരെഴുതുമ്പോള്‍ എന്റെ പേരെഴുതല്ലേ..(ശ്ശ്..ശ്ശ്..എന്റെ കൈയ്യിലെ മുഴോന്‍ കോലു മിട്ടായീം തരാട്ടോ.;))
ഡെന്റിസ്റ്റ് ഓന്തിന്റെ ഡയലോഗും ഇഷ്ടായി.:)

@ രവി..
കേറിയ സ്ഥിതിക്ക് നാക്കും ക്ലീന്‍ ആക്കാന്നു കരുതിക്കാണും...:)

അടിക്കുറിപ്പുമായെത്തിയവര്‍ക്കെല്ലാം ഒരിക്കല്‍ കൂടി നന്ദിട്ടോ..

Vayady said...

എനിക്ക് വേണ്ടാ ആ നാരങ്ങ മിഠായി. അതില്‍ ചിലപ്പോള്‍ പല്ലി...............

Pottichiri Paramu said...

മുറുക്കിപ്പിടിച്ചോ ഡോക്ടറേ...എനിക്കു തുമ്മാന്‍ മുട്ടണേ.....

Pottichiri Paramu said...

ഓന്ത്: ഹൊ..അസഹനീയം..നിനക്കു ഈ ആശുപത്രിയിലെ അനസ്തീഷ്യാ വിഭാഗത്തില്‍ ജോലി തന്നിരിക്കുന്നു.

Satheesh Sahadevan said...

"നിന്റെ കൊക്കിലൂടെ തൊണ്ടയിലൂടെ കുടലുകളിലൂടെയൊരു പുനർജ്ജനി..മടുക്കുന്നു നിറങ്ങൾ മാറ്റി മാറ്റിയൊരു ജീവിതം....."

poor-me/പാവം-ഞാന്‍ said...

man at work!!!

ഒഴാക്കന്‍. said...

onath: njaan karatte black belt aa
kokk: nee ippo ente kokkile karada

ജയിംസ് സണ്ണി പാറ്റൂര്‍ said...

മോണരോഗത്തിന്റെ ആരംഭമാണ്
കോള്‍ഗേറ്റ് പേസ്റ്റ് ഉപയോഗിക്കൂ

noonus said...

എനിയ്ക്കും വേണം നാരങ്ങമിട്ടായി

Venugopal G said...

എന്റെ പള്ളീ..... ചാടികയറിയതു രണ്ടു കൊക്കിനിടക്കായി പോയല്ലൊ... എങ്ങിനാ ഒന്നു വെളിയിൽ ചാടുകാ???

SONY.M.M. said...

കൊക്കേട്ടാ..... ആ ഗോപിക ഇതു വഴി വന്നോ ?

vidhooshakan said...

ഓന്ത് ചേട്ടന്‍ അല്പം ഫിറ്റായത് കൊണ്ട് ഇങ്ങനെ പറയാനേ വഴിയുള്ളൂ
"ഇറങ്ങി വാടീ വെളിയില്‍ ,അകത്തു കേറി ഒളിച്ചിരുന്നാല്‍
കണ്ട്‌ പിടിക്കില്ലെന്ന് കരുതിയോ ?"

ജിപ്പൂസ് said...

'ദന്തക്ഷയം & വായ്നാറ്റം'
കാരണ്‍ ബാക്ടീരിയ.

ഏത് ടൂത്ത് പേസ്റ്റാ ഉപയോഗിക്കുന്നേ ചക്കിക്കൊക്കേ ?
ഇനി മുതല്‍ കോള്‍ഗേറ്റ് ഉപയോഗിക്കൂ ട്ടോ.
ഒരു രോഗി നഷ്ടപ്പെട്ടാലും വേണ്ടില്ല
ഒടുക്കത്തീ വായ്നാറ്റം സഹിക്കേണ്ടല്ലോ..

manu pk said...

Aniya onnu vekam vaa