Saturday, July 10, 2010

സമ്മാനം..സമ്മാനം..:)

അങ്ങനെ അവാര്‍ഡ് പ്രഖ്യാപന ചടങ്ങ് നടക്കാന്‍ പോണൂ...എല്ലാരും ഓടി വരൂ..
തുടക്കകാരിയായിട്ടും അടിക്കുറിപ്പെഴുതി ആവേശത്തോടെ കമന്റി എന്നെ പ്രോത്സാഹിപ്പിച്ചവര്‍ക്കെല്ലാം നൂറായിരം നന്ദി ..:)

  • “കടക്കാൻ പറ്റുന്നില്ല. ഒന്ന് കൂടി തുറന്ന് പിടിക്കൂ‍ൂ “
  • ചിര്യൂടി തൊറന്നേ.... ഇപ്പ ശര്യാക്കിത്തരാ ട്ടോ.. 

  • പല്ലൊന്നും ശരിക്കും തേയ്ക്കാറില്ല അല്ലേ?

  • dentist ഓന്ത് :-വാതുറന്നു പിടിക്ക് ...പല്ലുകള്‍ പരിശോദിക്കട്ടെ കൊക്കെ :D 

  • ശ്ശെടാ..കൊക്കപ്പന്റെ നാക്ക് ക്ലീനാക്ക്വാണൊ?



  • മുറുക്കിപ്പിടിച്ചോ ഡോക്ടറേ...എനിക്കു തുമ്മാന്‍ മുട്ടണേ..... 

  • ഓന്ത്: ഹൊ..അസഹനീയം..നിനക്കു ഈ ആശുപത്രിയിലെ അനസ്തീഷ്യാ വിഭാഗത്തില്‍ ജോലി തന്നിരിക്കുന്നു. 

  • "നിന്റെ കൊക്കിലൂടെ തൊണ്ടയിലൂടെ കുടലുകളിലൂടെയൊരു പുനർജ്ജനി..മടുക്കുന്നു നിറങ്ങൾ മാറ്റി മാറ്റിയൊരു ജീവിതം....."

  • man at work!!!

  • onath: njaan karatte black belt aa
         kokk: nee ippo ente kokkile karada



  • മോണരോഗത്തിന്റെ ആരംഭമാണ്
       കോള്‍ഗേറ്റ് പേസ്റ്റ് ഉപയോഗിക്കൂ 

  • എന്റെ പള്ളീ..... ചാടികയറിയതു രണ്ടു കൊക്കിനിടക്കായി പോയല്ലൊ... എങ്ങിനാ ഒന്നു വെളിയിൽ ചാടുകാ??? 

  • കൊക്കേട്ടാ..... ആ ഗോപിക ഇതു വഴി വന്നോ ? 

  • "ഇറങ്ങി വാടീ വെളിയില്‍ ,അകത്തു കേറി ഒളിച്ചിരുന്നാല്‍
         കണ്ട്‌ പിടിക്കില്ലെന്ന് കരുതിയോ ?"


  • 'ദന്തക്ഷയം & വായ്നാറ്റം'
          കാരണ്‍ ബാക്ടീരിയ.

         ഏത് ടൂത്ത് പേസ്റ്റാ ഉപയോഗിക്കുന്നേ ചക്കിക്കൊക്കേ ?
        ഇനി മുതല്‍ കോള്‍ഗേറ്റ് ഉപയോഗിക്കൂ ട്ടോ.
       ഒരു രോഗി നഷ്ടപ്പെട്ടാലും വേണ്ടില്ല
        ഒടുക്കത്തീ വായ്നാറ്റം സഹിക്കേണ്ടല്ലോ..




ഈ 15 കക്ഷികളാണു നിര നിരയായി നില്‍ക്കുന്ന മത്സരാര്‍ത്ഥി കമന്റുകള്‍..ഓരോരുത്തരും അതിന്റേതായ രീതിയില്‍ നല്ലൊരു ചിരി സമ്മാനിച്ചു..എന്നാലും ഗോപികയ്ക്ക് ഒരാള്‍ക്ക് സമ്മാനം കൊടുത്തല്ലേ പറ്റൂ..അല്ലെങ്കില്‍ പ്രഖ്യാപനമെവിടെ എന്നു ചോദിച്ചെല്ലാരും ഓടിക്കില്ലേ..:(
അതു കൊണ്ട്  മാത്രം ഈ കൂട്ടത്തിലുള്ള രസികന്മാരില്‍ നിന്നും ഒരാളെ പല വിധ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇതാ തീരുമാനിച്ചിരിക്കുന്നു..!!!!

അതായത് കൊക്ക് രോഗിയായും ഓന്ത് ഡോക്ടറായുമുള്ള കൌതുക കമന്റുകളാണു കൂടുതലും..അതിനിടയിലേക്ക് വേറിട്ട ചിന്തയുമായി കടന്നു വന്ന അടിക്കുറിപ്പുകാര്‍ ഒന്നു കൂടി ശ്രദ്ധിക്കപ്പെട്ടു..അതിന്‍പ്രകാരം നമ്മുടെ വിജയി അടിക്കുറിപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്...ആരെന്നു വെച്ചാല്‍...

.
.
.
.

.
.
.

  • "നിന്റെ കൊക്കിലൂടെ തൊണ്ടയിലൂടെ കുടലുകളിലൂടെയൊരു പുനർജ്ജനി..മടുക്കുന്നു നിറങ്ങൾ മാറ്റി മാറ്റിയൊരു ജീവിതം....." 

മഴപ്പുസ്തകവുമായി നില്‍ക്കുന്ന ബ്ലോഗര്‍ ശ്രീ  Satheesh Sahadevan

പാവം ഓന്തിന്റെ വിലാപം ഇങ്ങനെ രസകരമായി പറഞ്ഞതിനു അദ്ദേഹത്തിനു കൈയ്യടികളും,ഇനിയുമൊരുപാട് ചിന്തിപ്പിക്കുന്ന അടിക്കുറിപ്പെഴുതാന്‍ ഒരു സ്റ്റൈലന്‍ പേന സമ്മാനവും...:)

 

 

 ഇനി രണ്ടാം സമ്മാനം  ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന അടിക്കുറിപ്പ്  ഏതെന്നു വെച്ചാല്‍ ....

.

.

.

 

  • “ഇറങ്ങി വാടീ വെളിയില്‍ ,അകത്തു കേറി ഒളിച്ചിരുന്നാല്‍
         കണ്ട്‌ പിടിക്കില്ലെന്ന് കരുതിയോ ?"

 പടത്തിലെ ഓന്തേട്ടന്റെ ബാലന്‍സ് കിട്ടാതെയുള്ള ആടിക്കുഴഞ്ഞുള്ള നില്പിനോട് നീതി പുലര്‍ത്തിയ അടിക്കുറിപ്പായതിനാലാണു രണ്ടാം സമ്മാനത്തിനായി തെരഞ്ഞെടുത്തത്.. 

അടിക്കുറിപ്പെഴുതിയ ശ്രീ vidooshakan ഉം കൈയ്യടികളും,ഇനിയുമിനിയും രസികന്‍ അടിക്കുറിപ്പെഴുതി എല്ലാവരേം രസിപ്പിക്കാന്‍ ഒരു ചിരിയന്‍ പേന സമ്മാനവും..:)


ആഹാ..ബാക്കിയുള്ളവരെല്ലാരും അപ്പോള്‍ മിണ്ടാതെ എവിടെ പോണു?...പങ്കെടുത്ത കൂട്ടുകാര്‍ക്കെല്ലാവര്‍ക്കുമായല്ലേ ഈ പെട്ടി നിറയെ ചോക്കലേറ്റ്സ്  ഞാന്‍ നിറച്ചു വെച്ചിരിക്കുന്നേ..അപ്പോള്‍ എല്ലാരും തുരു തുരാ മിഠായി എടുക്കൂ..ആഘോഷിക്കൂ..:)



 

 


 


5 comments:

ഗോപിക said...

മിഠായി എടുക്കൂ..
ആഘോഷിക്കൂ..:)

Naushu said...

ഞാന്‍ മത്സരത്തില്‍ പങ്കെടുത്തില്ലാ... ന്നാലും മിഠായി എടുക്കും....

നിരാശകാമുകന്‍ said...

ഹും...
നമ്മള് ഒക്കെ പാവം ആയിപോയി...

വേണുഗോപാല്‍ ജീ said...

എന്റെ കമെന്റും 15ൽ ഉല്പെദുത്തിയതിൽ പെരുത്തു സന്തൊഷം...

Satheesh Sahadevan said...

ennalum sammaanam kayyil kitteela..ennaalum thiranjeduthathil santhosham...